Monday, May 16, 2022
HomeNewsfeedഒമാനില്‍ ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; പത്ത് മരണം

ഒമാനില്‍ ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; പത്ത് മരണം

മസ്‌ക്കത്ത്: ഒമാനില്‍ 1117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,64,274 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത്് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,722. അതേസമയം 862 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,47,539 ആയി ഉര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 189 പേരാണ് നിലവില്‍ ഐസിയുവിലുള്ളത്.

 

Most Popular