Thursday, December 2, 2021
HomeNewsfeedഒമാനില്‍ ഒമ്പത് കോവിഡ് മരണങ്ങള്‍ കൂടി; 1,145 പേര്‍ക്ക് കൂടി രോഗമുക്തി

ഒമാനില്‍ ഒമ്പത് കോവിഡ് മരണങ്ങള്‍ കൂടി; 1,145 പേര്‍ക്ക് കൂടി രോഗമുക്തി

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,992 ആയി. 1,128 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,91,398 ആയി. 1,145 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,70929 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 93 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 814 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 283 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ALSO WATCH:

Most Popular