ഒമാനില്‍ 1454 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം

-Oman-Muscat-skyline_173e854ceaf_large

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ആറ് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,983 ആയി. 1,454 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,90,270 ആയി. 1,014 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,69,784 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 104 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 815 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 274 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.