മസ്‌കത്ത്: ഒമാനില്‍ 15 പേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, കൈകളുടെ ശുചിത്വം പാലിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മാനില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള കാലയളവ് ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.