ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1665 പേര്‍ക്ക് കോവിഡ്; രണ്ട് മരണം

Muscat_Oman-

മസ്‌ക്കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1665 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,50,800 ആയി ഉയര്‍ന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,622. അതേസമയം 1229 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,39,100 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 103 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. 331 പേര്‍ ഐസിയുവിലാണ്.