ഒമാനില്‍ കോവിഡ്മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

Muscat_Oman-

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 1,32317 കോവിഡ് രോഗികളുണ്ട്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേര്‍ കോവിഡ്മുക്തരായി. ഇതോടെ 1,24579 പേര്‍ രോഗമുക്തി നേടി. അതേസമയം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.