മസ്കത്ത്: ഒമാനില്‍ 190 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് ആകെ 1,29,774 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേര് രോഗമുക്തി നേടി. ഇപ്പോള്‍ രാജ്യത്ത് 1,22,406 പേര് കോവിഡ് മുക്തരായിട്ടുണ്ട്. അതേസമയം കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.