മസ്കത്ത്: ഒമാനില്‍ ഇന്ന് 264 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ഒരു മരണവും സംഭവിച്ചു. ആകെ രോഗികളുടെ എണ്ണം 126,504 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 293 പേര് കോവിഡ് മുക്തരായി. ഇതോടെ ആകെ 118,287 പേര് പൂര്‍ണ്ണമായി രോഗമുക്തി നേടി. രാജ്യത്ത് ആകെ കോവിഡ് മരണങ്ങള് 1472.