ഒമാനില്‍ 316 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം

oman muscat

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 316 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 155 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് നിലവില്‍ 1,27,853 പേരാണ് കോവിഡ്മുക്തരായിട്ടുള്ളത്. അതേസമയം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് കേസുകള്‍ 1,35,990 ആയി. ഇതുവരെ 1535 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.