ഒമാനില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

Muscat_Oman-

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 598 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 134326 ആയി. ഇതില്‍ 126854 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് ബാധ മൂലം ഇതുവരെ 1529 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ 282 പേരാണ് രോഗമുക്തി നേടിയത്.