ഒമാനില്‍ ഇന്ന് 62 പേര്‍ക്കു കൂടി കൊറോണ; രോഗികളുടെ എണ്ണം 546 ആയി

corona in oman

മസ്‌ക്കത്ത്: ഒമാനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 546 ആയി. ഇന്ന് 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ മരിച്ചു. 109 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ബാക്കി 434 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

മത്ര വിലായത്തില്‍ വ്യാപകമായി കോവിഡ് പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലൊക്ക്ഡൗണ്‍ ചെയ്ത മസ്‌കത്ത് ഗവര്‍ണറേറ്റില്‍ സഞ്ചാരത്തിന് കര്‍ശന നിയന്ത്രണമാണുള്ളത്. ഒമാനിലെ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

62 more corona cases in oman