മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,53838 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,650. അതേസമയം 546 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,40766 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 128 പേരാണ് നിലവില്‍ ഐസിയുവിലുള്ളത്.