Sunday, January 23, 2022
HomeNewsfeedഒമാനില്‍ 800 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 800 പേര്‍ക്ക് കൂടി കോവിഡ്

മസ്‌ക്കത്ത്: ഒമാനില്‍ 800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,60,018 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,681. അതേസമയം 673 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,44,639 ആയി ഉര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 160 പേരാണ് നിലവില്‍ ഐസിയുവിലുള്ളത്.

 

Most Popular