ഒമാനില്‍ 836 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

VAT in oman

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,52,364 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,633. അതേസമയം 404 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,39,846 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 105 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

WATCH ALSO: