Wednesday, January 26, 2022
HomeNewsfeedഒമാനില്‍ 927 പേര്‍ക്ക് കൂടി കോവിഡ്; 9 മരണം

ഒമാനില്‍ 927 പേര്‍ക്ക് കൂടി കോവിഡ്; 9 മരണം

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2010 ആയി. 927 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,93253 ആയി. 1275 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,73123 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 96 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 833 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 275 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular