Sunday, October 24, 2021
HomeNewsfeedഒമാനില്‍ കോവിഡ് മരണങ്ങള്‍ രണ്ടായിരം കടന്നു; 919 പേര്‍ക്ക് കൂടി രോഗമുക്തി

ഒമാനില്‍ കോവിഡ് മരണങ്ങള്‍ രണ്ടായിരം കടന്നു; 919 പേര്‍ക്ക് കൂടി രോഗമുക്തി

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2001 ആയി. 928 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,92,326 ആയി. 919 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,71848 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 99 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 833 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 275 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Also Watch:

 

Most Popular