കോവിഡ് നിയന്ത്രണലംഘനം: ഒമാനില്‍ ഒമ്പത് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി

violation oman

മസ്‌കത്ത്: രാജ്യത്ത് സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങള്‍ പാലിക്കാത്തതിന് ഒമ്പത് റെസ്റ്റോറന്റുകള്‍ക്കെതിരെ മസ്‌കത്ത് മുനിസിപ്പാലിറ്റി നടപടിയെടുത്തു. കോവിഡ് നിയന്ത്രണഖുറം, അല്‍ ഖുവെയര്‍ പ്രദേശത്തെ ഒമ്പത് റസ്റ്റോറന്റ്, കഫെകള്‍ക്കെതിരെയാണ് ബാവ്ഷറിലെ മസ്‌കത്ത് മുനിസിപ്പാലിറ്റി കോവിഡ് നിയന്ത്രണ ലംഘനം ചാര്‍ജ് ചെയ്തത്. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായി സുപ്രീംകമ്മറ്റി ഏര്‍പ്പെടുത്തിയ എല്ലാ തീരുമാനങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.