Tuesday, September 27, 2022
HomeGulfOmanഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും 11 മുതൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കണം

ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും 11 മുതൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കണം

മസ്‌കത്ത്: ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും നവംബര്‍ 11 മുതല്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 96 മണിക്കൂറിനുള്ളിലെ പരിശോധനാ ഫലമാണു സമര്‍പ്പിക്കേണ്ടത്. യാത്രക്കാര്‍ക്ക് ഒമാന്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയുണ്ടാകും. ഫലം നെഗറ്റീവ് ആണെങ്കില്‍ 7 ദിവസം ഐസലേഷനില്‍ കഴിഞ്ഞശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി ക്വാറന്റീന്‍ അവസാനിപ്പിക്കാം. വീണ്ടും പരിശോധനയ്ക്കു വിധേയരാകാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. എന്നാല്‍ 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ല. നിരീക്ഷണത്തിനുള്ള റിസ്റ്റ് ബാന്‍ഡും ആവശ്യമില്ല.

Most Popular