മസ്കറ്റ്: ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 15 വിദേശികളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി.തൊഴില്‍, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിലെ ജീവനക്കാരായ മൂന്ന് പ്രവാസികളും പിടിയിലായി. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.