മസ്‌കത്ത്: കൊറോണയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. എന്നാല്‍, പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം.
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാം. ജോലി സമയത്തില്‍ കുറവ് വരുത്തി ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനാണ് അനുമതി.
അടഞ്ഞുകിടക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി നല്‍കാം. ഇതുപ്രകാരം ഈ കാലയളവ് അവധിയായി പരിഗണിക്കാം. നിലവില്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ റസിഡന്‍സ് കാര്‍ഡ് തൊഴിലുടമയ്ക്ക് പുതുക്കാവുന്നതാണ്. പുതുക്കുന്നതിവുള്ള ഫീസ് 301 റിയാലില്‍ നിന്ന് 201 റിയാലായി കുറച്ചു. ജൂണ്‍ അവസാനം വരെയുള്ള കാലയളവിലാണ് ഇളവ് ലഭിക്കുക.
Coronavirus:Oman Supreme Committee issues new decisions