Sunday, January 23, 2022
HomeNewsfeedഒമാനില്‍ കോവാക്‌സിന് അംഗീകാരം; ക്വാറന്റീന്‍ വേണ്ട

ഒമാനില്‍ കോവാക്‌സിന് അംഗീകാരം; ക്വാറന്റീന്‍ വേണ്ട

മസ്‌കത്ത്: ഒമാനിലേക്ക്(oman) യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കോവാക്‌സിനും(approved covaxin) ഉള്‍പ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാന്‍ സിവില്‍ ഏവിയേഷന്‍ ബുധനാഴ്ച്ച പുറത്തിറക്കി.

ഇനി മുതല്‍ കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒമാനില്‍ എത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. ആര്‍ടി-പിസിആര്‍ ഉള്‍പ്പെടെയുള്ള മറ്റ് കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണം.

ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് മാത്രമാണ് നേരത്തേ ഒമാന്‍ അംഗീകൃത വാക്‌സിനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കോവാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ ഇതുമൂലം പ്രയാസത്തിലായിരുന്നു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാവും.

Most Popular