Sunday, October 24, 2021
HomeNewsKeralaനാട്ടിലേക്ക് പോകാനിരുന്ന തിരൂര്‍ സ്വദേശി കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു

നാട്ടിലേക്ക് പോകാനിരുന്ന തിരൂര്‍ സ്വദേശി കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു

മസ്‌കത്ത്: മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരുന്ന തിരൂര്‍ സ്വദേശി ദേവദാസ് കപ്പല്‍പ്പടിക്കല്‍ (58) കോവിഡ് ബാധിച്ച് മരിച്ചു. നാട്ടില്‍ മൂന്നാമത്തെ മകളുടെ വിവാഹം ഏപ്രില്‍ പതിനേഴിന് ഉറപ്പിച്ചതായിരുന്നു. അതില്‍ പങ്കെടുക്കാന്‍ പന്ത്രണ്ടാം തിയതി നാട്ടിലേക്ക് പോകുന്നതിന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസറ്റീവ് ആണെന്നറിഞ്ഞത്. തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചെങ്കിലും പതിനഞ്ചാം തിയതിയോടെ രോഗം മൂര്‍ച്ഛിക്കുകയും ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. നാട്ടില്‍ മലപ്പുറം തിരൂര്‍ ബി.പി അങ്ങാടിയിലാണ് വീട്.

മുപ്പതു വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം ഇബ്രക്ക് സമീപം വാദി തൈനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: നിമ്മി, വിന്നി, അനു.

ALSO WATCH:

Most Popular