മസ്കത്ത്/ദുബൈ: ഒമാനിലും യുഎഇയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രോഗവ്യാപനം വലിയ തോതില്‍ കുറഞ്ഞിരുന്ന ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കുറവാണ് ഒരാഴ്ചയായി രേഖപ്പെടുത്തുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേര് മാത്രമാണ് രോഗമുക്തി നേടിയത്. അതേസമയം, പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേ സമയം, യുഎഇയിലെ കോവിഡ് കേസുകള്‍ പ്രതിദിനം വീണ്ടും കൂടി വരികയാണ്. ഇന്ന് 1,002 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 665 കേസുകളായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല
യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 746,557 ആയി. ഇത് വരെയുള്ള മരണസംഖ്യ 2,154 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 339 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 736,616 ആയി. യുഎഇയില്‍ നിലവില്‍ 4,787 സജീവ കോവിഡ് കേസുകളാണുള്ളത്.