ഒമാനില്‍ നാളെ മുതല്‍ മുഴുവന്‍ പ്രവാസികള്‍ക്കും വാക്‌സിന്‍

Oman vaccination

മസ്‌ക്കത്ത്: ഒമാനിലെ(oman) വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ എല്ലാ പ്രവാസികള്‍ക്കും നാളെ മുതല്‍ കോവിഡ് വാക്‌സിന്‍(covid vaccine) നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ലിവയിലെ ഒമാനി വിമന്‍സ് അസോസിയേഷന്‍, സൊഹാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍, സഹം സ്‌പോര്‍ട്‌സ് ക്ലബ്, സുവൈഖ് വാലി ഓഫിസ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് വാക്‌സിനേഷന്‍.

തരാസുദ് പ്ലസ് ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ ഉറപ്പാക്കുകയും കേന്ദ്രത്തിലെത്തുമ്പോള്‍ റസിഡന്‍സി കാര്‍ഡ് ഹാജരാക്കുകയും വേണം.