ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിൽ വൻ നാശനഷ്ട്ടം കുട്ടിയടക്കം 3 പേർ മരിച്ചു

മസ്കത്ത് ∙ ഒമാനിൽ ഷാഹിൻ ചുഴലിക്കാറ്റിൽ വാൻ നാശനഷ്ടം . കുട്ടിയടക്കം 3 പേരുടെ മണരണം റിപ്പോർട്ട് ചെയ്തു പാല മേഖലകളും ഒറ്റപ്പെട്ടു.ആമിറാത്ത് വിലായത്തിൽ വെള്ളപ്പാച്ചിലിലാണു കുട്ടി മരിച്ചത്. റുസൈൽ വ്യവസായ മേഖലയിൽ കെട്ടിടം തകർന്നാണ് 2 തൊഴിലാളികളുടെ മരണം. പലർക്കും പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ 55 പേരെ രക്ഷപ്പെടുത്തി. പല റോഡുകളും വീടുകളും തകർന്നു. താഴ്ന്ന മേഖലകളിലുള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ബൗഷർ – ആമിറാത്ത് റോഡ് ഉൾപ്പെടെ വിവിധ പാതകൾ അടച്ചു. ശക്തമായ കാറ്റും മഴയും രാത്രി വൈകിയും തുടരുകയാണ്.

ദുരിതബാധിത മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നത് . 736 വിദേശികളെയും 2,734 സ്വദേശികളെയും വിവിധ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു .
വിവിധ മേഖലകളിലെ മാറ്റി. അൽ നഹ്ദ ആശുപത്രിയിലെ രോഗികളെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റി.വാദികൾ കരകവിയുകയും പർവതമേഖലകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തു. മലനിരകളിൽ നിന്നു മണ്ണും പാറകളും റോഡുകളിലേക്കു വീണു.പൊതുജനങ്ങൾ യാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. മണിക്കൂറിൽ 116 കിലോമീറ്റർ വേഗത്തിലാണു കാറ്റ് വീശുന്നത്. വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി ഗവർണറേറ്റുകളിൽ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.