സ്‌പോണ്‍സറുടെ വീട്ടില്‍ മോഷണം; പ്രവാസി യുവതി അറസ്റ്റില്‍

arrest

മസ്‌കത്ത്: ഒമാനിലെ (Oman) സ്‌പോണ്‍സറുടെ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത (Expat woman) റോയല്‍ ഒമാന്‍ പോലിസിന്റെ (Royal Oman Police) പിടിയില്‍. ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ ജോലിക്കു നിന്നിരുന്ന ആഫ്രിക്കന്‍ വനിതയാണ് പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വയ്ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.

അല്‍-ദാഖിലിയ പോലിസ് കമാന്‍ഡ് യുവതിക്കെതിരേ വിവിധ കുറ്റങ്ങള്‍ ചുമത്തി. മോഷണത്തിന് ശേഷം രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞുവെന്നും പോലിസ് അറിയിച്ചു.
ALSO WATCH