ഒമാനില്‍ നേരിയ ഭൂചലനം

മസ്‌ക്കത്ത്: ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂചലന നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച്ച രാത്രി പ്രാദേശിക സമയം രാത്രി 9.19ഓടെയാണ് ഭചൂലനം ഉണ്ടായത്. അല്‍ ദഖ്‌ലിയ ഗവര്‍ണറേറ്റിലെ സമൈലില്‍ വാദി മഹ്‌റമിലാണ് കാര്യമായി പ്രകമ്പനം അനുഭവപ്പെട്ടത്.