മസ്‌കത്ത്: ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതിനും ഒത്തുചേര്‍ന്നതിനും എട്ട് ഒമാനി പൗരന്മാര്‍ക്ക് 6 മാസം ജയില്‍ ശിക്ഷയും 500 ഒമാന്‍ റിയാല്‍ പിഴയും ചുമത്തി. കോവിഡ് 19 സംബന്ധിച്ച് സുപ്രീം കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതിനും നോര്‍ത്ത് ബറ്റിനയിലെയും ബുറൈമിയിലെയും കോടതികള്‍ എട്ട് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.