ഒമാനില്‍ കോവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു; 24 മണിക്കൂറിനിടെ 439 പേര്‍ക്ക് രോഗബാധ

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതിനകം 111,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പിടിപെട്ടത്. 549 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ രോഗം ഭേദമായത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 96949ലെത്തി.

87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1122 ആണ് രാജ്യത്തെ കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. 501 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.