കൊറോണ പ്രതിരോധത്തിന് ആശുപത്രി സര്‍ക്കാരിന് വിട്ടുനല്‍കി പ്രവാസി മലയാളി

dr thomas alexander oman pravasi malayali

മസ്‌കത്ത്: ഒമാന്‍ സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ നടപടികക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി മലയാളി. അല്‍ അദ്‌റക് കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറായ കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടറാണ് അല്‍ അമിറാത്തില്‍ നിര്‍മാണം പൂര്‍ത്തിയായ തന്റെ ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയത്.

ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങവേയാണ് ഒമാനില്‍ കൊറോണ വ്യാപിച്ചത്. ഇതോടെ, ഉദ്ഘാടനം നീട്ടുകയായിരുന്നു. ഐസൊലേഷനിലുള്ള രോഗികളെ പാര്‍പ്പിക്കാനാണ് ആശുപത്രി വിട്ടുനല്‍കുന്നതെന്ന് ഒമാന്‍ പൗരത്വമുള്ള ഡോ. തോമസ് അലക്‌സാണ്ടര്‍ പറഞ്ഞു. ആഡ് ലൈഫ് എന്ന പേരില്‍ ആറു നിലകളിലായി നിര്‍മിച്ച ആശുപത്രിയില്‍ 68 കിടക്കകളാണ് ഉള്ളത്.

വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് അടുത്തിടെ ഒമാന്‍ പൗരത്വം നല്‍കിയിരുന്നു.