Saturday, October 1, 2022
HomeGulfOmanമാസപ്പിറവി കണ്ടു; ഒമാനിലും ബലിപെരുന്നാള്‍ ജൂലൈ 31ന്

മാസപ്പിറവി കണ്ടു; ഒമാനിലും ബലിപെരുന്നാള്‍ ജൂലൈ 31ന്

മസ്‌ക്കത്ത്: ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹജ്ജ് 1 ആയിരിക്കുമെന്ന് ഒമാന്‍ മൂണ്‍ സൈറ്റിങ് കമ്മിറ്റി അറിയിച്ചു. ഇതു പ്രകാരം ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കും ഒമാനില്‍ ബലിപെരുന്നാള്‍.

ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച്ച ദുല്‍ഹജ്ജ് 1 ആയിരിക്കുമെന്ന് ഇന്നലെ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലും ജൂലൈ 31ന് തന്നെയായിരിക്കും ബലിപെരുന്നാള്‍. കേരളത്തില്‍ ഇന്നു മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍ ആഘോഷിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചിരുന്നു.

First day of Eid Al Adha announced in Oman


 

Most Popular