മസ്കത്ത്: ആദ്യ ഹോക്കി ഫൈവ്സ് ലോകകപ്പ് ഒമാനില്‍ നടത്തുമെന്ന് ഇന്റര്‍നാഷനല്‍ ഹോക്കി ഫെഡറേഷന് ടീം. 2024 ജനുവരിയിലാണ് പുരുഷ-വനിത ഹോക്കി ലോകകപ്പ് നടക്കുക. വേദിക്കായുള്ള മത്സരത്തിൽ 13 വോട്ടുകളാണ് ഒമാൻ നേടിയത്. .മസ്കത്തിലാണ് മത്സരം നടക്കുക. ആതിഥേയ രാജ്യമെന്ന നിലയില്‍ ഒമാന്‍ പുരുഷ-വനിത ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. ഇന്ത്യ, സിംഗപ്പൂര്‍, പാകിസ്താന് എന്നീ രാജ്യങ്ങള്‍ വേദി നേടുന്നതിന് വേണ്ടി രംഗത്തുണ്ടായിരുന്നു.
രാജ്യത്തും സമീപ രാഷ്ട്രങ്ങളിലും ഹോക്കി ശ്രദ്ധിക്കപ്പെടാന്‍ ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ. ഫൈവ്സ് ആരംഭിക്കുന്നത് ഹോക്കിയുടെ വളര്‍ച്ചയുണ്ടാക്കും എന്ന ശുഭാപ്തി വിശ്വാസമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമാകുന്ന മികച്ച സൗകര്യങ്ങളോടെ ആദ്യ ഫൈവ്സ് ടൂര്‍ണമെന്റ് നടത്തുന്നതില്‍ അതിയായ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ടെന്ന് ഒമാന്‍ ഹോക്കി അസോസിയേഷന് ചെയര്മാന് താലിബ് അല്‍ വഹൈബി പറഞ്ഞു. കായികതാരങ്ങള്‍ക്ക് മികച്ച സൗകര്യം ഒരുക്കാന്‍ ശ്രമിക്കും. ഒമാനും രാജ്യത്തെ ഹോക്കിക്കും ഇത് അഭിമാന നിമിഷമാണ്. ഈ ഉത്തവരാദിത്തം ഏല്പിച്ച അന്താരാഷ്രട ഹോക്കി ഫെഡറേഷന് എല്ലാ നന്ദിയും അറിയിക്കുന്നു -അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.