Friday, October 7, 2022
HomeNewsfeedഒമാനിലെ ഇന്ത്യക്കാര്‍ക്ക് സൗജന്യ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കി എംബസി

ഒമാനിലെ ഇന്ത്യക്കാര്‍ക്ക് സൗജന്യ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കി എംബസി

മസ്‌കത്ത്: ഒമാനിലെ കോവിഡ് ബാധിതരായ ഇന്ത്യക്കാര്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ സൗജന്യമായി ലഭിക്കും. ഇതിനായി ഇന്ത്യന്‍ എംബസി അഞ്ച് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ സജ്ജമാക്കി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വഴിയാണ് ആവശ്യക്കാര്‍ക്ക് ഇത് എത്തിച്ചുനല്‍കുക.

മസ്‌കത്തില്‍നിന്നാണ് ഉപകരണം വിലകൊടുത്ത് വാങ്ങിയത്. ശ്വസനതടസ്സം നേരിടുന്നവര്‍ക്ക് വീട്ടിലെത്തിച്ച് ഇതുപയോഗപ്പെടുത്താം. ഇന്ത്യക്കാരല്ലാത്തവര്‍ക്കും ആവശ്യമുണ്ടെങ്കില്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നുവെങ്കില്‍ കൂടുതല്‍ ഓക്‌സിജന്‍ സംവിധാനം ഒരുക്കാന്‍ ശ്രമിക്കുമെന്നും ആവശ്യമെങ്കില്‍ മറ്റ് ഉപകരണങ്ങളും വാങ്ങുന്നത് പരിഗണനയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടാകുമോ എന്ന ആശങ്ക പ്രവാസികള്‍ക്കിടയില്‍ ശക്തമായിരിക്കെയാണ് എംബസി ആശ്വാസ നടപടിയുമായി രംഗത്തെത്തിയത്. എന്നാല്‍, ചികില്‍സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ഒമാന്‍ അറിയിച്ചു.
ALSO WATCH

 

Most Popular