മസ്‌ക്കത്ത്: എല്ലാ തരം വിസക്കാര്‍ക്കും വിസ ഇഷ്യു ചെയ്ത തിയ്യതി പരിഗണിക്കാതെ തന്നെ ഒമാനിലേക്ക് പ്രവേശന അനുമതി. എയര്‍ ഇന്ത്യ എക്‌സപ്രസ് ആണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. ഉടന്‍ പ്രാബല്യത്തില്‍ വരും വിധമാണ് ഈ മാറ്റം.
ദിവസങ്ങള്‍ക്കു മുമ്പ് ഒമാനിലേക്കുള്ള യാത്രാവിലക്ക് നീക്കിയിരുന്നെങ്കിലും സുപ്രിം കമ്മിറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസാ ഉടമകള്‍ക്കു മാത്രമായിരുന്നു പ്രവേശനം. പുതിയ പ്രഖ്യാപന പ്രകാരം വിസാ നിയന്ത്രണം പ്രഖ്യാപിച്ച ശേഷം ഇഷ്യു ചെയ്ത വിസക്കാര്‍ക്കും ഒമാനിലേക്ക് വരാം. തൊഴില്‍, ഫാമിലി, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പെടെ എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കും.
റെസിഡന്‍സ് വിസയിലുള്ള വിദേശികളോ പൗരന്മാരോ അല്ലാത്തവര്‍ക്കാണ് ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ ഏഴ് മുതലാണ് ഒമാനില്‍ പ്രവേശന വിലക്ക് ആരംഭിച്ചത്.
ALSO WATCH