Wednesday, November 30, 2022
HomeNewsNationalഒമാനിലേക്ക് കോവിഡ് വാക്സിന്‍ കയറ്റി അയച്ച് ഇന്ത്യ

ഒമാനിലേക്ക് കോവിഡ് വാക്സിന്‍ കയറ്റി അയച്ച് ഇന്ത്യ

മസ്‌കത്ത്: ഒമാനിലേക്ക് വാക്‌സിന്‍ കയറ്റി അയച്ച് ഇന്ത്യ. സൗഹൃദ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ ‘വാക്‌സിന്‍ മൈത്രി’ പദ്ധതി പ്രകാരം ഇന്നലെ ഒമാനിലേക്ക് കോവിഡ് വാക്‌സിന്‍ കയറ്റി അയച്ചു. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ട്വീറ്ററിലൂടെയാണ് അറിയിച്ചത്. ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ കയറ്റുമതി ചെയ്തതെന്ന് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Most Popular