ഒ​മാ​ന്‍ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി

oman amnesty

മസ്‌കത്ത്: വിസ കാലാവധി കഴിഞ്ഞവര്‍ക്കും ഒളിച്ചോടിയവര്‍ക്കും അംഗീകൃത താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്കും പിഴയടക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാന്‍ ഒമാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കൂടാതെ എംബസിയിലും ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബര്‍ 31വരെ ഈ സൗകര്യം ലഭ്യമാകും.

https://www.manpower.gov.om/Manpower/ManpowerEServicesPortal/GracePeriodManagement/RegiseterWorkerIn GracePeriod എന്ന ലിങ്കിലാണ് ബന്ധപ്പെട്ട തൊഴിലാളികള്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുകയോ അല്ലെങ്കില്‍ സനദ് സെന്ററുകള്‍ വഴിയും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിച്ചവരില്‍ സാധുവായ യാത്രാരേഖ കൈവശമുള്ളവര്‍ വിമാന ടിക്കറ്റ് എടുത്ത ശേഷം പി.സി.ആര്‍ പരിശോധനയും നടത്തി മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടാവുന്നതാണ്.

പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് മസ്‌കത്തിലെ ബി.എല്‍.എസ് ഓഫിസിലോ അല്ലെങ്കില്‍ ഒമാന്റെ വിവിധ ഭാഗങ്ങളിലോ ഉള്ള അംഗീകൃത കലക്ഷന്‍ സെന്ററുകളിലോ എത്തി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം.ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അതത് മേഖലകളിലെ ഓണററി കോണ്‍സുലാര്‍ ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ മസ്‌കത്തിലെ ബി.എല്‍.എസിന്റെ ഓഫിസിലേക്കോ അംഗീകൃത കലക്ഷന്‍ സെന്ററുകളിലേക്കോ എത്തിക്കണം.

സാമൂഹിക പ്രവര്‍ത്തകര്‍ മുഖേനയും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ എത്തിക്കാം.രജിസ്‌ട്രേഷന്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളില്‍ യഥാക്രമം [email protected], 80071234, 94149703, [email protected], 93577979,79806929,24695981 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.