Wednesday, January 26, 2022
HomeGulfOmanഒമാനില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സംവിധാനം ആരംഭിച്ചു

ഒമാനില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സംവിധാനം ആരംഭിച്ചു

മസ്‌കത്ത്: ഒമാനിലേക്ക് വരുന്നവര്‍ക്കുള്ള നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ സംവിധാനം ഇന്ന് മുതല്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഹോട്ടല്‍ ബുക്ക് ചെയ്യുകയോ റിലീഫ് ആന്റ് ഷെല്‍ട്ടര്‍ സെക്ടര്‍ ഓപറേഷന്‍ സെന്റര്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയില്‍ നിന്നുള്ള ഹോട്ടലുകള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം. ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ ഒമാനില്‍ എത്തുന്ന എല്ലാ വിമാനങ്ങളിലും യാത്ര ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്തതിനുള്ള രേഖ ഉണ്ടെന്ന് വിമാനങ്ങള്‍ ഉറപ്പ് വരുത്തിയിരിക്കണം. ചുരുങ്ങിയത് 7 ദിവസത്തേക്കുള്ള ബുക്കിങാണ് വേണ്ടത്.

ഇന്‍സറ്റിറ്റൂഷന്‍ ക്വാറന്റീന്‍ സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് റിലീഫ് ആന്റ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ 24994267/4266/4265 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വ്യത്യസ്ഥ റാങ്കിങുകളിലുള്ള നിരവധി ഹോട്ടലുകള്‍ മൂന്ന് നേരത്തേ ഭക്ഷണവും ഏഴ് ദിവസത്തെ താമസവും എയര്‍പോര്‍ട്ട് പിക്ക് അപ്പും ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Popular