മസ്‌കത്ത്: ഒമാനില്‍ ദേശീയ ദിനത്തിന്റെ ഭാഗമായി അടുത്തയാഴ്ചയില്‍ രണ്ടു ദിവസം പൊതു അവധിയായിരിക്കും. നവംബര്‍ 18, 19 തീയതികളിലാണ് അവധി. കഴിഞ്ഞ ഏപ്രിലിലെ രാജകീയ ഉത്തരവിലാണ് ദേശീയദിനത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ അവധി ഏര്‍പ്പെടുത്തിയത്. വാരാന്ത്യ അവധിയടക്കം നാലു ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക. നവംബര്‍ 22നായിരിക്കും അടുത്ത പ്രവൃത്തിദിവസം.