Saturday, October 1, 2022
HomeNewsfeedവിദേശ വിമാനവിലക്ക് നീട്ടിയത് പ്രവാസികള്‍ക്ക് തിരിച്ചടിയെന്ന് സോഷ്യല്‍ ഫോറം

വിദേശ വിമാനവിലക്ക് നീട്ടിയത് പ്രവാസികള്‍ക്ക് തിരിച്ചടിയെന്ന് സോഷ്യല്‍ ഫോറം

മസ്‌കത്ത്: കേന്ദ്രസര്‍ക്കാര്‍ വിദേശ വിമാന സര്‍വീസിന് വിലക്ക് തുടരുകയും എയര്‍ ബബിള്‍ കരാര്‍ നീട്ടുകയും ചെയ്യുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്ന് സോഷ്യല്‍ ഫോറം ഒമാന്‍. ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് തിരിച്ചു പോകേണ്ട പ്രവാസികള്‍ക്ക് ടിക്കറ്റിന് വലിയ തുകയാണ് നല്‍കേണ്ടി വരുന്നത്.

അതോടൊപ്പം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന കൈക്കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്നും എമര്‍ജന്‍സി യാത്രക്കാര്‍ക്കു മേലില്‍ ഇളവ് അനുവദിക്കുന്നതല്ല എന്നും പറയുന്നു. പ്രവാസികള്‍ക്ക് ദ്രോഹകരമായ ഇത്തരം നിബന്ധനകള്‍ പിന്‍വലിപ്പിക്കാന്‍ ആവശ്യമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടണമെന്നും സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ALSO WATCH

 

Most Popular