Friday, October 22, 2021
HomeEdiotrs Pickഭീകരവാദിയെന്നാല്‍ താടിയും തലപ്പാവും നിസ്‌കാര തഴമ്പുമുള്ളയാള്‍; ഒമാനിലെ ഇന്ത്യന്‍ സ്‌കൂളില്‍ നല്‍കിയ ചോദ്യപേപ്പറിനെതിരേ പ്രതിഷേധം

ഭീകരവാദിയെന്നാല്‍ താടിയും തലപ്പാവും നിസ്‌കാര തഴമ്പുമുള്ളയാള്‍; ഒമാനിലെ ഇന്ത്യന്‍ സ്‌കൂളില്‍ നല്‍കിയ ചോദ്യപേപ്പറിനെതിരേ പ്രതിഷേധം

മസ്‌കത്ത്: തൊപ്പിയും താടിയും വെച്ചയാളെ ഭീകരവാദിയുടെ പ്രതീകമായി ചിത്രീകരിക്കുന്ന മസ്‌കത്ത് സീബ് ഇന്ത്യന്‍ സ്‌കൂളിലെ ചോദ്യപേപ്പറിനെതിരേ പ്രതിഷേധം. രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ അര കൊല്ല പരീക്ഷക്ക് ഇവിഎസ് വിഷയത്തിന് നല്‍കിയ ചോദ്യപേപ്പറിലെ 17മത്തെ ചോദ്യമാണ് വിവാദമായത്.

ഈ രീതിയില്‍ പ്രതീകവല്‍ക്കരിക്കുന്ന കുട്ടികളില്‍ മുസ്ലിംകളെക്കുറിച്ച് തെറ്റായ ബോധമുണ്ടാക്കുന്നു എന്നാണ് രക്ഷിതാക്കളുടെ പരാതി. താടിയും തലപ്പാവുമുള്ളവരെല്ലാം ഭീകരവാദികളാണെന്ന തെറ്റിദ്ധാരണ കുട്ടികള്‍ക്കിടയിലുണ്ടാക്കാന്‍ ഇത്തരം സ്റ്റീരിയോടൈപ്പ് കാരണമാകുമെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.

താഴെ പറയുന്നവയില്‍ സമൂഹത്തിന് സഹായകരമല്ലാത്തത് ആരാണ് എന്നാണ് ചോദ്യം. തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങളില്‍ ആദ്യത്തേത് ഭീകരനാണ്. തൊപ്പിയും താടിയും നമസ്‌കാര തഴമ്പുമുള്ള കൈയില്‍ തോക്ക് പിടിച്ച് നില്‍ക്കുന്ന ആളുടെ ചിത്രമാണ് ഭീകരവാദിയുടെ പ്രതീകമായി ചേര്‍ത്തിരിക്കുന്നത്.

ചോദ്യപേപ്പറില്‍ കടന്നുകൂടിയിട്ടുള്ള മറ്റ് അബദ്ധങ്ങളും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോക്ടറേറ്റ് നേടിയ അംബേദ്കറെ വെറും അംബേദ്കറായാണ് നല്‍കിയിരിക്കുന്നത്. വിദേശ സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ ഇന്ത്യക്കാരനാണ് അംബേദ്കര്‍. ഓണററി അടക്കം നാലോളം ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇദ്ദേഹം. കുട്ടികളുടെ മനസ്സിലേക്ക് വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

Most Popular