ഒമാനില്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവസരം

job opportunity in Oman

മസ്‌ക്കത്ത്: ഒമാനിലെ സലാലയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം.

ബിഎസ്സി നഴ്‌സിങ്ങും കുറഞ്ഞത് 4 വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാര്‍ക്കും എംബിബിഎസും, എംഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് നിലവില്‍ അവസരമുള്ളത്. രണ്ട് വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്ന് ) 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
Content Highlights: Job opportunity in Oman