Monday, October 25, 2021
HomeNewsfeedകണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: മസ്‌കത്ത് വിമാനത്താവളത്തിലെ ട്രാവല്‍സിറ്റിയില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞിരോട് സ്വദേശി കുട്ടൂസന്‍ ഹാജിയുടെ മകന്‍ പി സി ഹാഷിം (50) ആണ് മസ്‌കത്ത് അപ്പോളോ ആശുപത്രിയില്‍ മരിച്ചത്.

കുടുംബവുമൊത്ത് റുസൈല്‍ സിറ്റി സെന്ററിനടുത്താണ് താമസിക്കുന്നത്. ഭൗഷര്‍ മസ്‌കത്ത് പ്രൈവറ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

ഭാര്യ: തസ്‌നീമ ഹാഷിം. മക്കള്‍: നിദ ഹാഷിം, നിഹാല്‍ ഹാഷിം, നുഹ ഹാഷിം.

Most Popular