Tuesday, January 25, 2022
HomeNewsfeedപ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: പത്തനംതിട്ട സ്വദേശി ഒമാനില്‍ ഹൃദയാഘാതം (Cardiac arrest) മൂലം മരിച്ചു. പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് (35) ആണ് മസ്‌കത്തിലെ വാദികബീറില്‍ മരിച്ചത്. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടവല്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പത്തനംതിട്ട പന്തളം കടക്കാട് മുബഷിര്‍ മന്‍സിലില്‍ മുഹമ്മദ് റാവുത്തറുടെയും മന്‍സൂറ ബീവിയുടെയും മകനാണ്.

ഭാര്യ: മിന്നു മുബഷിര്‍. മകള്‍: ഫാത്തിമ മുബഷിര്‍. സഹോദരി: മുംതാസ്. റൂവി കൗള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പന്തളം കടക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരിക്കും ഖബറടക്കം.

Most Popular