മസ്‌കത്ത്: കടകളില്‍ മോഷണം നടത്തിയയാളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ്
പൊലീസ് അറസ്റ്റ് ചെയ്തു. മജാന്‍ പോലീസ് സ്റ്റേഷന് സമീപമുള്ള എട്ട് കടകളില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. നേരത്തെയും ഇയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പിടിയിലായിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു.