ഒമാനില്‍ കുട്ടികളെ ദുരുപയോഗം ചെയ്ത കേസില്‍ പ്രതിക്ക് 5 വര്‍ഷം തടവും 5,000 ഒ.എം.ആര്‍ പിഴയും

bahrain jail

മസ്‌കത്ത്: കുട്ടികളെ ദുരുപയോഗം ചെയ്ത കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 5,000 ഒ.എം.ആര്‍ പിഴയും ചുമത്തി. കടയില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ മുതലെടുത്ത് ഉപദ്രവിച്ചുവെന്ന ആരോപണത്തില്‍ പ്രതി കുറ്റം സമ്മതിച്ചതയി അന്വേഷണത്തില്‍ തെളിഞ്ഞു. കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പ്രതി സലീം ബിന്‍ അലി സലീമിന് അഞ്ച് വര്‍ഷം തടവും 5,000 ഒഎംആര്‍ ഉം നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ കോടതി ശിക്ഷ വിധിച്ചു.