Sunday, January 23, 2022
HomeNewsfeedസലാലയില്‍ മണ്‍സൂണ്‍ എത്തി; ശക്തമായ മഴ

സലാലയില്‍ മണ്‍സൂണ്‍ എത്തി; ശക്തമായ മഴ

മസ്‌കത്ത്: സലാല ഉള്‍പ്പെടുന്ന ദോഫാര്‍ മേഖലയില്‍ മണ്‍സൂണ്‍ എത്തി. വിവിധ പ്രദേശങ്ങളില്‍ ഇന്നലെ നല്ല മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സലാലയില്‍ ജൂണ്‍ 21 മുതല്‍ സപ്തംബര്‍ വരെയാണ് മണ്‍സൂണ്‍ സീസണ്‍.

മലയോര-തീരദേശ മേഖലകളില്‍ ഞായര്‍ മുതല്‍ മഴയുണ്ട്. പുലര്‍ച്ചെ മൂടല്‍മഞ്ഞും അനുഭവപ്പെടുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വാദികളും തടാകങ്ങളും നിറയുകയും മലയോരമേഖലകളില്‍ പച്ച പുതക്കുകയും ചെയ്യുന്നതിനാല്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് സലാല. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മലയോരമേഖലകളില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴ്ന്നു. വരുംദിവസങ്ങളില്‍ ഇനിയും താഴുമെന്നാണ് റിപ്പോര്‍ട്ട്. ഖൈറൂന്‍ ഹരിതി, സീക്, ഹാഗിഫ്, തൈത്തം, അല്‍ സാന്‍, മദീനത് അല്‍ ഹഖ്, തവി അതീര്‍ എന്നീ മലയോര ഗ്രാമങ്ങളിലെ താമസക്കാര്‍ തുറസ്സായ സ്ഥലങ്ങളില്‍ നിന്നു ഒട്ടകങ്ങളെയും ആടുമാടുകളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.

Most Popular