Sunday, November 28, 2021
HomeSpecialCareer Escortഒമാന്‍: ആയിരത്തോളം അധ്യാപക തസ്തികകളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നു

ഒമാന്‍: ആയിരത്തോളം അധ്യാപക തസ്തികകളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നു

മസ്‌ക്കത്ത്: ഒമാനില്‍ 1000ഓളം അധ്യാപക ജോലികള്‍ ഒഴിവുള്ളതായി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 997 ഒഴിവുകളാണുള്ളതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

68 അറബിക് അധ്യാപകര്‍, 203 ഗണിത അധ്യാപകര്‍, 26 കെമിസ്ട്രി അധ്യാപകര്‍, 34 ഫിസിക്‌സ് അധ്യാപകര്‍, 67 ബയോളജി അധ്യാപകര്‍, 107 സംഗീത അധ്യാപകര്‍, 492 ഫസ്റ്റ് ഫീല്‍ഡ് അധ്യാപകര്‍ എന്നീ തസ്തികകളിലേക്കാണ് സ്വദേശികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഈ പോസ്റ്റുകളില്‍ ഒമാനികളെ നിയമിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Most Popular