മസ്‌ക്കത്ത് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് പ്രസംഗ മല്‍സരം സംഘടിപ്പിക്കുന്നു

Microphone over the Abstract blurred photo of conference hall

മസ്‌ക്കത്ത്: ഒമാനിലെ മലയാളി സമൂഹത്തിന് വേണ്ടി മസ്‌കത്ത് മലയാളം ടോസ്റ്റ്മാസ്റ്റേര്‍സ് ക്ലബ് സപ്തംബര്‍ 18ന് പ്രസംഗ മല്‍സരം സംഘടിപ്പിക്കുന്നു.

18 വയസിനു താഴെ, 18 വയസിനു മുകളില്‍ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് മത്സരങ്ങള്‍ നടക്കുക. എല്ലാ മത്സരങ്ങളും ഓണ്‍ലൈന്‍ ആയിരിക്കും. പ്രസംഗത്തിന്റെ ഭാഷ മലയാളം ആയിരിക്കണം.

മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം. മതം, രാഷ്ട്രീയം, ലൈംഗികത, പൊതു താല്‍പ്പര്യത്തെയും വ്യക്തികളെയും വേദനിപ്പിക്കുന്ന വിഷയങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. പ്രഭാഷണ സമയം 5 മുതല്‍ 7 മിനിറ്റ് വരെയാണ്.

നിലവില്‍ ഏതെങ്കിലും ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബില്‍ അംഗമായിട്ടുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. താല്‍പ്പര്യമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സപ്തംബര്‍ 15 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 90601746, 99334391 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.