ഒമാനിൽ വിദേശ തൊഴിലാളികൾക്ക് ജൂൺ 1 മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ്

ഒമാനിൽ വിദേശ തൊഴിലാളികൾക്ക് ജൂൺ 1 മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ്. ഉ​യ​ര്‍​ന്ന​തും, ഇ​ട​ത്ത​രം തൊ​ഴി​ലു​ക​ള്‍​ക്കും സാ​​ങ്കേ​തി​ക​വും സ്​​പെ​ഷ​ലൈ​സ്​​ഡ്​ ​ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കു​മാ​ണ്​ പു​തി​യ ഫീ​സ്. പു​തി​യ വ​ര്‍​ക്​ പെ​ര്‍​മി​റ്റ്​ എ​ടു​ക്കാ​നും ബി​സി​ന​സ്​ തു​ട​ങ്ങാ​നും പു​തു​ക്കി​യ ഫീ​സ്​ ബാ​ധ​ക​മാ​യി​രി​ക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒ​മാ​നി പൗ​ര​ന്മാ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ ജോ​ലി ന​ല്‍​കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി പു​തി​യ ഫീ​സ്​ നി​ര​ക്ക്​ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍​ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ സ്വദേശികൾക്ക് കൂ​ടു​ത​ല്‍ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. പു​തു​താ​യി ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ര്‍​ക്കും ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന തീ​യ​തി​ക്ക് മു​മ്ബാ​യി തൊ​ഴി​ലു​ട​മ​ക​ള്‍ ഫീ​സ് അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ നി​ല​വി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​ക​ര്‍​ക്കും തീ​രു​മാ​നം ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും ഒ​മാ​ന്‍ വാ​ര്‍​ത്ത ഏ​ജ​ന്‍​സി പു​റ​ത്തു​വി​ട്ട വാ​ര്‍​ത്ത​യി​ല്‍ പ​റ​യു​ന്നു.

പു​തു​ക്കി​യ ഫീ​സ്​ ഉ​യ​ര്‍​ന്ന ​തൊ​ഴി​ലു​ക​ളി​ലെ വി​സ​ക്ക്​ 2001റി​യാ​ലും ഇ​ട​ത്ത​രം തൊ​ഴി​ലു​ക​ളി​ലേ​തി​ന്​ 1001റി​യാ​ലും സാ​​ങ്കേ​തി​ക​വും സ്​​പെ​ഷ​ലൈ​സ്​​ഡ്​ ​ജോ​ലി​ക​ള്‍​ക്കും 601റി​യാ​ലും ആ​യി​രി​ക്കു​മെ​ന്നാ​ണ്​ മു​മ്ബ്​ അ​റി​യി​ച്ചി​രു​ന്ന​ത്. പു​തി​യ ഫീ​സ്​ നി​ല​വി​ല്‍ വ​രു​ന്ന​ത്​ പ്ര​വാ​സി​ക​ള്‍​ക്ക്​ സാ​മ്ബ​ത്തി​ക​മാ​യ അ​ധി​ക ബാ​ധ്യ​ത സൃഷ്ടിച്ചേക്കും.