വെല്ലിങ്ങ്ടണ്‍: കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം പൗരന്മാര്ക്ക് അടക്കം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും രണ്ടാഴ്ചത്തേക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് യാത്രാ വിലക്ക് ഉണ്ടാവുകയെന്ന് ജസീന്ത പറഞ്ഞു. വ്യാഴാഴ്ച രാജ്യാതിര്‍ത്തിയില്‍ 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണം ഇന്ത്യയില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. ഓക്ലാന്ഡില് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസീന്ദ ആര്ഡെന് ആണ് ഇക്കാര്യം അറിയിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.